ശാരീരിക ബുദ്ധിമുട്ടുകളെ പഴിചാരാതെ സ്വപ്നങ്ങളെ എത്തിപ്പിടിക്കാനുള്ള തിടുക്കത്തിലാണ് ഭിന്നശേഷിക്കാരിയായ ജിസ്മ മരിയ മാത്യു. അലനല്ലൂരിലെ സുബ്രതോ മുഖർജി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മികച്ച വിജയ നേടിയതോടെ നാടിനും സ്കൂളിനും അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. മണ്ണാർക്കാട് ദേശ ബന്ധു സ്കൂളിനു വേണ്ടിയാണ് ജിസ്മ ബൂട്ടണിഞ്ഞിറങ്ങിയത്. ഫുട്ബോളിൻ്റെ മിശിഹ ലയണൽ മെസിയെ മനസ്സിൽ കരുതിയാണ് ജിസ്മയുടെ ഓരോ കിക്കും. കളിയിൽ മാത്രമല്ല ജീവിതത്തിലും തോറ്റ് പിന്മാറാൻ ജിസ്മ ഒരുക്കമല്ല. വെല്ലുവിളികളെ മനസാന്നിധ്യംകൊണ്ട് നേരിടണമെന്നാണ് ജിസ്മയുടെ പക്ഷം. വിശാലമായ ഈ ലോകത്ത് വിസ്മയം തീർക്കാൻ ജിസ്മയുടെ വിജയക്കുതിപ്പുകൾ തുടർന്നുകൊണ്ടേയിരിക്കും.