NEWSROOM

മേപ്പാടിയിൽ ഫീൽഡ് വിസിറ്റ് നടത്തരുത്; ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്ക് വിലക്കേർപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി

ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്

Author : ന്യൂസ് ഡെസ്ക്

കേരളത്തിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദർശിക്കരുതെന്നും അഭിപ്രായങ്ങളോ പഠന റിപ്പോര്‍ട്ടുകളോ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്നുമാണ് ഉത്തരവ്.

Also Read:

മേപ്പാടി പഞ്ചായത്തിലേക്ക് ഒരുതരത്തിലുള്ള ഫീൽഡ് വിസിറ്റും അനുവദനീയമല്ല. സ്ഥാപനങ്ങൾ നടത്തിയ പഠന റിപ്പോർട്ടുകൾ മാധ്യമങ്ങൾക്ക് നൽകരുത്. എന്തെങ്കിലും തരത്തിലുള്ള പഠനം മേപ്പാടിയിൽ നടത്തണമെങ്കിൽ കൃത്യമായി അനുമതി ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും വാങ്ങണമെന്നതടക്കമുള്ള വിശദമായ ഉത്തരവാണ് പുറത്തിറക്കിയത്.

SCROLL FOR NEXT