NEWSROOM

സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും

സഞ്ജീബ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയാകും

Author : ന്യൂസ് ഡെസ്ക്

സംസ്ഥാത്തെ ഐഎഎസ് തലപ്പത്തെ അഴിച്ചുപണിക്ക് പിന്നാലെ പൊലീസ് തലപ്പത്തും അഴിച്ചുപണി. അങ്കിത് അശോകൻ സ്പെഷ്യൽ ബ്രാഞ്ച് ടെക്നിക്കൽ ഇന്റലിജൻസ് എസ്പിയായി ചുമതലയേൽക്കും. സഞ്ജീബ് കുമാർ പട്ജോഷി മനുഷ്യാവകാശ കമ്മീഷൻ ഡിജിപിയാകും. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാകും. സി എച്ച് നാഗരാജു കേരള പോലീസ് ഹൗസിംഗ് & കൺസ്ട്രക്ഷൻ ലിമിറ്റഡ് സിഎംഡി. പി പ്രകാശ് കോഴിക്കോട് ഐ.ജിയായി നിയമിതനാകും. എസ് സതീഷ് ബിനോ അഡ്മിനിസ്ട്രേഷൻ ഡിഐജിയായും, ബാസ്റ്റിൻ സാബു വനിതാ-ശിശു സെൽ എഐജിയായും ചുമതലയേൽക്കും.


SCROLL FOR NEXT