കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളുടെ എണ്ണം വർധിക്കുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂടുതൽ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റ് സ്വകാര്യ ആശുപത്രികളിലേക്കും കുട്ടികളെ മാറ്റുന്നതായാണ് വിവരം.
നേരത്തെ 40 ഓളം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരുടെയും നില ഗുരുതരമല്ല. ഉച്ചഭക്ഷണത്തിനൊപ്പം മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായതെന്നാണ് റിപ്പോർട്ട്. ഓല മീൻ കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായത്.