NEWSROOM

സഹോദരങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു; സംഭവം മൂവാറ്റുപുഴയിൽ

മൂവാറ്റുപുഴ കടാതിയിൽ, ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.  കടാതിയിൽ, മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെച്ചത്

Author : ന്യൂസ് ഡെസ്ക്

മൂവാറ്റുപുഴയില്‍ സഹോദരങ്ങൾ തമ്മിലുള്ള തർക്കം വെടിവെപ്പിൽ കലാശിച്ചു. മൂവാറ്റുപുഴ കടാതിയിൽ, ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം.  കടാതിയിൽ, മംഗലത്ത് വീട്ടിൽ സഹോദരങ്ങളായ കിഷോറും, നവീനും തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് കിഷോർ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെച്ചത്.

വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശസ്ത്രക്രിയ  വേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.


സഹോദരങ്ങള്‍ തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കിഷോറിന്‍റെ കൈവശമുണ്ടായിരുന്നത് ലൈസൻസുള്ള തോക്കാണെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. നവീനും കിഷോറിനും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം നാട്ടികാരെ അറിയിക്കുകയും, നവീനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT