NEWSROOM

പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റിയിലെ സംഘർഷം: ആറ് പേർ അറസ്റ്റിൽ

രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം പൂണിത്തുറ സിപിഎം ലോക്കൽ കമ്മിറ്റിയിലെ തർക്കത്തെ തുട‍ർന്നുണ്ടായ സംഘർഷത്തിൽ ആറ് പേർ അറസ്റ്റിലായി. രണ്ട് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ ആറ് പേരാണ് അറസ്റ്റിലായത്.

ലോക്കൽ കമ്മിറ്റിയംഗങ്ങളായ കെ.കെ. ബാബു, സുരേഷ് ബാബു, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എസ് സനീഷ്, കെ.ബി. സൂരാജ്, പി.ബി. ബൈജു, സൂരജ് ബാബു എന്നിവരാണ് കേസിൽ അറസ്റ്റിലായത്. രണ്ട് പേർ സംഭവത്തിൽ ഒളിവിലാണ്.

കഴിഞ്ഞ ദിവസമാണ് സാമ്പത്തിക ക്രമക്കേടിൽ ഉടലെടുത്ത സംഘർഷത്തെ തുടർന്ന് സിപിഎം നേതാക്കൾ തമ്മിൽ കയ്യാങ്കളിയുണ്ടായത്. പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് അക്രമം അഴിച്ച് വിടുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേ‍ർക്ക് പരുക്കേറ്റിരുന്നു.

SCROLL FOR NEXT