NEWSROOM

മതിൽ കെട്ടുന്നതിന്റെ പേരില്‍ തർക്കം; മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു

തർക്കം മൂർച്ഛിച്ചപ്പോൾ മനോജ്, ജോയിക്ക് നേരെ വടിവാൾ വീശി. തുടർന്ന്, ജോയ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

മതിൽ കെട്ടുന്നതിന്റെ പേരിലുണ്ടായ തർക്കത്തിനിടയിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പ്ലാമൂട് സ്വദേശി ജോയ് പോൾ (57 ) ആണ് മരിച്ചത്. അയൽക്കാരൻ മനോജുമായാണ് മതിൽ കെട്ടുന്നതിന്റെ പേരിൽ ജോയ് പോൾ തർക്കത്തിൽ ഏർപ്പെട്ടത്.

തർക്കം മൂർച്ഛിച്ചപ്പോൾ മനോജ്, ജോയിക്ക് നേരെ വടിവാൾ വീശി. ഇതിന് പിന്നാലെ, ജോയ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മരവും സംഭവിച്ചു.സംഭവത്തിൽ പേരൂർക്കട പോലീസ് മനോജിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.

SCROLL FOR NEXT