NEWSROOM

കോഴിക്കോട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടിക്കും; പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ജില്ലാ കളക്ടര്‍

ട്യൂഷന്‍ സെന്ററുകള്‍ക്ക് പരിപാടികള്‍ നടത്തണമെങ്കില്‍ പഞ്ചായത്തിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ട്യൂഷന്‍ സെന്ററുകള്‍ കണ്ടെത്തുമെന്ന് കോഴിക്കോട് ജില്ലാ കലക്റ്റര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അംഗീകാരമില്ലാത്ത ട്യൂഷന്‍ സെന്ററുകള്‍ക്കെതിരെ നടപടിയെടുക്കും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി എടുക്കുക. അംഗീകാരമില്ലാത്ത ട്യൂഷന്‍ സെന്ററുകള്‍ അടപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം ട്യൂഷന്‍ സെന്ററുകള്‍ക്ക് പരിപാടികള്‍ നടത്തണമെങ്കില്‍ പഞ്ചായത്തിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. താമരശ്ശേരി ഷഹബാസ് കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന സിഡബ്ല്യുസി യോഗത്തിന് ശേഷമാണ് കളക്ടറുടെ പ്രതികരണം.

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ഹളിലും ചൈല്‍ഡ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ഇത്തരത്തില്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത സ്‌കൂളുകള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം നടപടി സ്വീകരിക്കും. സ്‌കൂളുകളില്‍ ജാഗ്രത സമിതി വേണമെന്നും കൗണ്‍സിലര്‍മാര്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡുകളില്‍ അംഗന്‍വാടികള്‍ വഴി ചൈല്‍ഡ് മാപ്പിങ് നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി.

SCROLL FOR NEXT