ഡിഎംകെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, മറിച്ച് ഒരു സാമൂഹിക മുന്നേറ്റമാണെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. ആവശ്യമെങ്കില്‍ പിന്നീട് പാര്‍ട്ടി രൂപീകരിക്കും. എതിരാളികൾക്ക് മുൻപിൽ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നുംജനങ്ങള്‍ക്ക് മുന്‍പില്‍ മരിച്ചു വീഴാനാണ് വിധിയെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
സംസ്ഥാന തലത്തിലും നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തിലും ഡിഎംകെ കമ്മിറ്റികൾ രൂപീകരിക്കും. കേരളത്തിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും പ്രവർത്തകർ എത്തി. മൂവ്മെൻ്റിൻ്റെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നവർക്കായി മൊബൈൽ നമ്പറുകൾ നൽകും. വാട്സപ്പ് ഗ്രൂപ്പുകളിലൂടെ കമ്മിറ്റികൾ രൂപീകരിക്കും. വലിയ നേതാക്കളെ ആവശ്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.