NEWSROOM

മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; KSU പ്രവര്‍ത്തകരുടെ പൊതു താൽപര്യ ഹർജി തള്ളി ഹൈക്കോടതി

അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം

Author : ന്യൂസ് ഡെസ്ക്

മഹാരാജാസ് കോളജിലെ അഭിമന്യു സ്മാരകം പൊളിക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് തള്ളിയത്.

അക്കാദമിക് അന്തരീക്ഷത്തെ ബാധിക്കുമെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ച കോടതി ആവശ്യം തള്ളുകയായിരുന്നു.എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അഭിമന്യുവിൻ്റെ സ്മാരകം ഉദ്ഘാടനം ചെയ്തത്. എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. നെഞ്ചില്‍ കഠാര കുത്തിയിറക്കിയായിരുന്നു ക്രൂരത.

SCROLL FOR NEXT