NEWSROOM

ഒരു പഴ്സും... മാൻ മിസ്സിങ്ങും... കൊലപാതകവും; ത്രില്ലടിപ്പിക്കാൻ മമ്മൂട്ടിയുടെ ഡിറ്റക്ടീവ് ഡൊമിനിക്, ട്രെയ്‌ലർ പുറത്ത്

ഗൗതം വാസുദേവ് മേനോൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് സ്ഥാപനം നടത്തുന്ന തമാശക്കാരനായ ഡിറ്റക്ടീവിൻ്റെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്

Author : ന്യൂസ് ഡെസ്ക്


ഡിറ്റക്ടീവ് ഏജൻ്റായി മമ്മൂട്ടി തിളങ്ങുന്ന ഏറ്റവും പുതിയ ചിത്രം 'ഡൊമിനിക് ആൻഡ് ലേഡീസ് പേഴ്സി'ൻ്റെ ട്രെയ്‌ലർ പുറത്ത്. ഡോ. നീരജ് രാജൻ്റെ കഥയെ ആസ്പദമാക്കി പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് സ്ഥാപനം നടത്തുന്ന തമാശക്കാരനായ ഡിറ്റക്ടീവിൻ്റെ റോളിലാണ് മമ്മൂട്ടിയെത്തുന്നത്.

ഒരു നർത്തകി നൽകുന്ന പരാതിയെ അടിസ്ഥാനമാക്കി കേസിൻ്റെ തുമ്പ് അന്വേഷിച്ചിറങ്ങുന്ന ഡൊമിനിക്ക് ഒടുക്കമെത്തുന്നത് കൊലപാതക കേസ് അന്വേഷണത്തിലാണ്. സാധാരണ ഡിറ്റക്ടീവ് ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി കാഷ്വൽ വേഷത്തിലാണ് മമ്മൂട്ടിയുടെ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ആക്ഷനും കോമഡിക്കും ഒരു പോലെ പ്രാധാന്യമുള്ള ചിത്രമാണിതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

പൊലീസിനും മുൻപേ കില്ലറെ തേടിയിറങ്ങുന്ന ഡൊമിനിക്കും മറ്റു കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ സംഭാഷണങ്ങളും സിനിമയിൽ ശ്രദ്ധേയമാകുന്നുണ്ട്. മമ്മൂട്ടി, ഗോകുൽ സുരേഷ്, സുസ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളത്തിൽ ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്. വീഡിയോ കാണാം....

SCROLL FOR NEXT