തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നൃത്തച്ചുവടുകളുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ അമേരിക്കൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപ്. ഫിലാഡൽഫിയയ്ക്ക് സമീപം നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയ്ക്കിടെയായിരുന്നു ട്രംപിൻ്റെ പ്രകടനം. ഇഷ്ടഗാനത്തിൽ 40 മിനിറ്റോളമാണ് ട്രംപ് നൃത്തം ചവിട്ടിയത്.
ഇതിനെ തുടർന്ന് സമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറലായി. നിരവധിപ്പേരാണ് ഇതിന് പ്രതികരണവുമായി രംഗത്തെത്തിയത്. യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല ഹാരിസ് "അദ്ദേഹത്തിന് വേറെ കുഴപ്പമൊന്നും ഇല്ലെന്ന് പ്രതീക്ഷിക്കുന്നു" എന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു. ജെയിംസ് ബ്രൗണിൻ്റെ It's A Man's, Man's, Man's World, The Village People's YMCA, Sinead O'Connor ന്‍റെ Nothing Compares 2 U, ഒപ്പം Luciano Pavarotti യുടെ Ave Maria റെൻഡേഷൻ തുടങ്ങിയ ഫേവറേറ്റ് ഗാനങ്ങൾ ഉൾപ്പെട്ട ഒമ്പത് ഗാനങ്ങൾക്കാണ് ട്രംപ് ചുവടുവെച്ചത്.
അതേസമയം തെരഞ്ഞെടുപ്പ് തീയതി തെറ്റിച്ച് പറഞ്ഞ് ട്രംപ് വീണ്ടും വിവാദത്തിലായി. ട്രംപിൻ്റെ പ്രായവും, ആരോഗ്യവും സംബന്ധിച്ച് വാർത്തകൾ ചർച്ചയായിരിക്കെയാണ് പുതിയ വിവാദം. പെൻസിൽവാനിയയിലെ ഓക്സിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് ട്രംപ് തീയതി തെറ്റിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് ജനുവരി അഞ്ചിന് തീരുമാനിക്കാമെന്നാണ് ട്രംപ് പറഞ്ഞത്.
സമൂഹമാധ്യമത്തിൽ വലിയ പ്രതികരണമാണ് ട്രംപിൻ്റെ തീയതി തെറ്റിക്കലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രംപ് പറയുന്നതെല്ലാം അനുസരിക്കുന്ന ട്രംപിനെ പിന്തുണയ്ക്കുന്നവർ ജനുവരി അഞ്ചിന് വോട്ട് രേഖപ്പെടുത്തട്ടെ, ട്രംപിന് മറവി രോഗമാണ്, മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം തുടങ്ങി നിരവധി ട്വീറ്റുകൾ ഇതു സംബന്ധിച്ച് എക്സിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.