NEWSROOM

തലയൊന്ന് വെട്ടിച്ചു, രക്ഷപ്പെട്ടു; ട്രംപിന്റെ ചെവിയ്ക്ക് കൊള്ളുന്ന വെടിയുണ്ട; ശ്രദ്ധനേടി വീഡിയോ

തലനാരിഴയ്ക്കാണ് ട്രംപ് സംഭവസ്ഥലത്ത് നിന്ന് വെടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്.

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് റാലിക്കിടെ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചു തുടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിനെതിരെ വധശ്രമമുണ്ടാകുന്നത്. തലനാരിഴയ്ക്കാണ് ട്രംപ് സംഭവസ്ഥലത്ത് നിന്ന് വെടിയേല്‍ക്കാതെ രക്ഷപ്പെടുന്നത്. ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് സംസാരിക്കുന്നതിനിടയില്‍ ട്രംപ് തലവെട്ടിക്കുന്നതും വെടിയുണ്ട ചെവിക്ക് തട്ടി പരിക്കേല്‍ക്കുന്നതുമായ വീഡിയോകള്‍ ആണ്.

പെന്‍സില്‍വാനിയയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിനെതിരെ വധശ്രമം നടക്കുന്നത്. ട്രംപ് പ്രസംഗിച്ചുകൊണ്ടിരുന്ന വേദിക്ക് 130 യാര്‍ഡുകള്‍ അകലെ ഒരു നിര്‍മാണ പ്ലാന്റിന് മുകളില്‍ നിന്നാണ് അക്രമി വെടിവെച്ചതെന്നാണ് കരുതുന്നത്.

തോമസ് മാത്യു ക്രൂക്‌സ് എന്ന യുവാവാണ് വധശ്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം വധശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. എന്നാല്‍ ട്രംപിനെതിരായുള്ള വധശ്രമത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി നിലവിലെ അമേരിക്കന്‍ പ്രസിഡന്റും തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളിയുമായ ജോ ബൈഡന്‍ രംഗത്തെത്തി. 'ഇത് സുഖകരമല്ല. അമേരിക്കയില്‍ ഇത്തരം ഹിംസക്ക് സ്ഥാനമില്ല' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.


SCROLL FOR NEXT