NEWSROOM

'റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചുവരവിനെ ഒരു വധശ്രമത്തിനും തടയാനാകില്ല'; വധശ്രമം നടന്ന അതേ വേദിയിൽ ഡോണാൾഡ് ട്രംപ് തിരികെയെത്തി

ആഴ്ചകൾക്ക് മുൻപ് ഇതേ വേദിയിൽ ആക്രമിക്കപ്പെട്ടത് വിവരിച്ചാണ് ട്രംപ്  പ്രസംഗം തുടങ്ങിയത്. അന്ന് തനിക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത ഉദ്യോഗസ്ഥർക്ക് ട്രംപ് നന്ദി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

വധശ്രമം നടന്ന അതേ പെൻസിൽവാനിയ വേദിയിൽ ഡോണാൾഡ് ട്രംപ് തിരികെയെത്തി. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ  ഭാഗമായാണ് വെടിവെപ്പുണ്ടായ അതേ വേദിയിലേക്ക് വീണ്ടും ട്രംപ് എത്തിയത്. ട്രംപിൻ്റെ വരവിനെ തുടർന്ന് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഇത്തവണ ബട്ട്‌ലർ ഫാം ഷോ ഗ്രൗണ്ടിൽ സജ്ജീകരിച്ചത്.

റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചുവരവിന് ഒരു വധശ്രമത്തിനും തടയാനാകില്ലെന്ന് പ്രഖ്യാപിച്ചാണ് ഡോണൾഡ് ട്രംപ് വേദിയിലെത്തിയത്. ആയിരങ്ങളാണ് ബട്ട്‌ലർ ഫാം ഷോ ഗ്രൗണ്ടിൽ ട്രംപിനെ വരവേൽക്കാനെത്തിയത്. ആഴ്ചകൾക്ക് മുൻപ് ഇതേ വേദിയിൽ ആക്രമിക്കപ്പെട്ടത് വിവരിച്ചാണ് ട്രംപ്  പ്രസംഗം തുടങ്ങിയത്. അന്ന് തനിക്ക് ചുറ്റും സംരക്ഷണ വലയം തീർത്ത ഉദ്യോഗസ്ഥർക്ക് ട്രംപ് നന്ദി അറിയിച്ചു. തുടർന്ന് പതിവ് ശൈലിയിൽ കുടിയേറ്റത്തിനെതിരെ ട്രംപിൻ്റെ വിമർശനമുന്നയിച്ചു.


സ്പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് സാമൂഹികമാധ്യമങ്ങളിലെ പിന്തുണയ്ക്ക് പുറമേ നേരിട്ട് പ്രചാരണത്തിനെത്തിയത് ഏറെ ശ്രദ്ധേയമായി. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് ഇലോൺ മസ്‌ക് പറഞ്ഞു.

SCROLL FOR NEXT