NEWSROOM

ഇൻ്റർനെറ്റിൽ തരംഗം സൃഷ്ടിച്ച് ട്രംപ്; തെരഞ്ഞെടുപ്പ് ചൂടിനിടെ വൈറലായി ഡാൻസ്

കഴിഞ്ഞ ദിവസം വാഷിങ്ടണിൽ നടന്ന മോമ്സ് ഫോർ ലിബർട്ടി ചടങ്ങിൻ്റെ സമാപനത്തിനിടെയാണ് 78കാരനായ ട്രംപ് വേദിയിൽ നൃത്തചുവടുകൾ വെച്ചത്

Author : ന്യൂസ് ഡെസ്ക്

നവംബറിൽ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനിരിക്കെ ഇൻ്റർനെറ്റിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയാണ് മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിൻ്റെ ഡാൻസ്. കഴിഞ്ഞ ദിവസം വാഷിങ്ടണിൽ നടന്ന മോമ്സ് ഫോർ ലിബർട്ടി ചടങ്ങിൻ്റെ സമാപനത്തിനിടെയാണ് 78കാരനായ ട്രംപ് വേദിയിൽ നൃത്തചുവടുകൾ വെച്ചത്. മോംമ്സ് ഗ്രൂപ്പ് സഹസ്ഥാപക ടിഫാനി ജസ്റ്റിസിനോടൊപ്പമായിരുന്നു ട്രംപിൻ്റെ ഡാൻസ്.

ട്രംപിൻ്റെ മകൻ ബാരൺ ട്രംപിൻ്റെ സുഹൃത്തും ഇൻഫ്ലുവൻസറുമായ ബോ ലോഡനാണ് ട്രംപിൻ്റെയും ടിഫാനി ജസ്റ്റിസിൻ്റെയും ഡാൻസ് വീഡിയോ എക്സിൽ പങ്കുവെച്ചത്. മോംമ്സ് ഫോർ ലിബർട്ടി ചടങ്ങ് തൻ്റെ മാസ്മരിക നൃത്തചുവടുകൾ കൊണ്ടാണ് ട്രംപ് അവസാനിപ്പിച്ചത്, മോംമ്സ് ട്രംപിനെ സ്നേഹിക്കുന്നു, കമല ഹാരിസ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് ആഗ്രഹിക്കും എന്ന അടിക്കുറിപ്പോടെയാണ് ബോ ലോഡൻ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്.

വലിയ പ്രതികരണമാണ് ട്രംപിൻ്റെ വൈറൽ ഡാൻസ് വീഡിയോക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ചിലർ 78ാമത്തെ വയസിലും ഡാൻസ് കളിക്കാൻ സാധിക്കുന്ന ട്രംപിൻ്റെ ആരോഗ്യത്തെ പ്രശംസിക്കുമ്പോൾ, ചിലർ ഇത് എന്തൊരു തമാശയാണ് എന്നാണ് കമൻ്റിൽ കുറിക്കുന്നത്. ട്രംപ് ജനങ്ങളുടെ പ്രസിഡൻ്റാണെന്നും, കുടുംബത്തിലെ ഒട്ടും സ്ഥിരതയില്ലാത്ത അമ്മാവനാണെന്നും തുടങ്ങിയ കമൻ്റുകളും ഡാൻസ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT