കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ അധിക്ഷേപിച്ച ജസ്റ്റിസ് കമാൽ പാഷയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. പണ്ഡിതന്മാർ നിയമം പറയുമ്പോൾ ഭീഷണിപ്പെടുത്താൻ ആരും വളർന്നിട്ടില്ലെന്നും സഖാഫി പറഞ്ഞു.
"വിദ്യാഭ്യാസമോ സാമ്പത്തിക ശേഷിയോ സ്വാധീനമോ ചൂണ്ടിക്കാണിച്ച് ഭീഷണിപ്പെടുത്തേണ്ട. അങ്ങനെ ആരെയും വളരാൻ അനുവദിക്കുകയും ഇല്ല. പണ്ഡിതന്മാർ നിയമം പറഞ്ഞില്ലെങ്കിൽ തീവ്രവാദം വളരുമായിരുന്നു," പേരോട് അബ്ദുറഹ്മാൻ സഖാഫി പറഞ്ഞു.
കമാൽ പാഷയുടെ കടൽക്കിഴവൻ പ്രയോഗം ഏറെ ദിവസങ്ങളായി വലിയ രീതിയിൽ ചർച്ചയായി മാറിയിട്ടുണ്ട്.