NEWSROOM

മന്ത്രി സ്ഥാനത്ത് നിന്നും മാറുന്നതിനെക്കുറിച്ച് അറിയില്ല; പാർട്ടി നിലപാട് അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്: എ.കെ. ശശീന്ദ്രൻ

കൊച്ചിയിൽ നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും ദേശീയ സംസ്ഥാന നേതാക്കൾ മന്ത്രി സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് സമീപിച്ചിട്ടില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

മന്ത്രിസ്ഥാനത്ത് നിന്നും മാറുന്നതിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. മാധ്യമ വാർത്തകൾ മാത്രമാണ് അറിഞ്ഞത്. അത്തരം ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും, പാർട്ടി നിലപാട് പ്രസിഡന്റ്‌ പറഞ്ഞിട്ടുണ്ടെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായിട്ടില്ലെന്നും ദേശീയ സംസ്ഥാന നേതാക്കൾ മന്ത്രി സ്ഥാനം മാറുന്നതുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രിയാണ് എ.കെ. ശശീന്ദ്രൻ.


എൻസിപി മന്ത്രിയെ മാറ്റുന്നത് തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണെന്നും മന്ത്രിയെ മാറ്റുന്നത് തൻ്റെ അധികാര പരിധിയിൽ വരുന്നതല്ലെന്നും കൊച്ചിയിൽ നടന്ന യോഗത്തിനു ശേഷം എൻസിപിയുടെ സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞിരുന്നു.


രണ്ടര വർഷം കഴിഞ്ഞാൽ എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ.തോമസ് നിരവധി തവണ ആവ​ശ്യപ്പെട്ടിരുന്നു. എന്നാൽ, മന്ത്രിസ്ഥാനത്തുനിന്ന് മാറാൻ എ.കെ.ശശീന്ദ്രൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ഒഴിയണമെന്ന മുൻധാരണ പാർട്ടിയിൽ ഇല്ലെന്നും മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും എന്നു ശശീന്ദ്രന്റെ ഭീഷണിമുഴക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 

SCROLL FOR NEXT