NEWSROOM

കസേര തർക്കത്തിനൊടുവിൽ കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ ആശാദേവിയെ നിയമിച്ചു; ആരോഗ്യ വകുപ്പിലെ സ്ഥലമാറ്റത്തിൽ പുതിയ ഉത്തരവ്

നിലവിലെ ഡിഎംഒ ഡോക്ടർ എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായും നിയമിച്ചു

Author : ന്യൂസ് ഡെസ്ക്


ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റദ്ദാക്കിയ ആരോഗ്യ വകുപ്പിലെ സ്ഥലമാറ്റത്തിൽ പുതിയ ഉത്തരവ് ഇറങ്ങി. കോഴിക്കോട് ഡിഎംഒ ആയി ഡോക്ടർ ആശാദേവിയെ നിയമിച്ചു. നിലവിലെ ഡിഎംഒ ഡോക്ടർ എൻ. രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായും നിയമിച്ചു.

നേരത്തെ പുറത്തിറക്കിയ സ്ഥലമാറ്റ ഉത്തരവ് കോഴിക്കോട് ഡിഎംഒ ഓഫീസിലെ കസേര തർക്കം മൂലം വിവാദത്തിലായിരുന്നു. സ്ഥലം മാറ്റിയവരെ കേൾക്കാതെയാണ് ഉത്തരവിറക്കിയതെന്ന പരാതിയിലായിരുന്നു ഹൈക്കോടതി നടപടി.

നാല് ഡിഎംഒമാരെയുൾപ്പെടെയാണ് സ്ഥലം മാറ്റിയിരുന്നത്. നേരത്തെയുണ്ടായിരുന്ന ഉത്തരവിൽ ഒരാളുടെ സ്ഥലമാറ്റം മാത്രം റദ്ദാക്കിയതാണ് പുതിയ ഉത്തരവ്.

SCROLL FOR NEXT