NEWSROOM

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല പുതിയ വി.സി

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പതിമൂന്നാമത് വൈസ് ചാന്‍സലറാണ്

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വി സി ആയി ഡോ. പി. രവീന്ദ്രൻ. സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ.പി. രവീന്ദ്രനെ വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. കാലിക്കറ്റ് സര്‍വകലാശാലയുടെ പതിമൂന്നാമത് വൈസ് ചാന്‍സലറാണ്.

സെനറ്റ് അക്കാദമിക് കൗണ്‍സില്‍ അംഗവും, കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാണ് ഡോ. പി. രവീന്ദ്രന്‍. നിലവിലെ വൈസ് ചാൻസലർ ആയ ഡോ. എം.കെ. ജയരാജിന്റെ കാലാവധി ഇന്ന് അവസാനിക്കും.

SCROLL FOR NEXT