ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് നേരത്തെ അറിയാമായിരുന്നവെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ ഡോ ടി. എം. തോമസ് ഐസക്. ന്യൂസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഐസക്കിൻ്റെ പ്രതികരണം. നേതാക്കളുടെ ശകാരഭാഷ ജനങ്ങളെ പാർട്ടിയിൽ നിന്നകറ്റിയെന്നും. താഴെ തട്ടിലുള്ളവരെ കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്നും ഐസക് വിമർശിച്ചു.