NEWSROOM

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രയിനേജ് സ്ലാബ് തകർന്നു; ടാങ്കിനുള്ളിൽ വീണ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി

എംഇഎസ് കോളജിൻ്റെ ഡ്രയിനേജ് സ്ലാബ് പൊട്ടിയാണ് അപകടമുണ്ടായത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രയിനേജ് സ്ലാബ് തകർന്നു. ടാങ്കിനുള്ളിൽ വീണ വിദ്യാർഥിനിയെ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ടാങ്കിൻ്റെ ഉള്ളിൽ നിന്ന് വിദ്യാർഥിനിയെ പുറത്തെടുത്തത്. എംഇഎസ് കോളേജ് ഹോസ്റ്റലിലെ ഡ്രൈനേജ് സ്ലാബ് പൊട്ടിയാണ് അപകടമുണ്ടായത്.

കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്നും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡ്രയിനേജ് സ്ലാബ് തകർന്ന് വിദ്യാർഥിനി ടാങ്കിനുള്ളിൽ വീണത്. തൃശൂർ സ്വദേശികളായ മനീഷ, സ്വാതി എന്നിവർക്കാണ് പരിക്കേറ്റത്. സ്വാതിയാണ് ടാങ്കിനുള്ളിലേക്ക് വീണത്.ഗുരുതര പരിക്കേറ്റ ഇരുവരേയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


SCROLL FOR NEXT