NEWSROOM

കുഴല്‍ക്കിണര്‍ കുഴിക്കുന്നതിൽ തര്‍ക്കം; തൃശൂരില്‍ കുടിവെള്ള പദ്ധതി സെക്രട്ടറിക്ക് വെട്ടേറ്റു

പ്രദേശവാസിയായ ഏലിയാസ് ആണ് മോഹനനെ വെട്ടിയത്

Author : ന്യൂസ് ഡെസ്ക്


തൃശൂർ വടക്കാഞ്ചേരി മധ്യവയസ്കന് വെട്ടേറ്റു. കല്ലംപാറയിലാണ് സംഭവം. അടങ്ങളം കുടിവെള്ള പദ്ധതി സെക്രട്ടറി മോഹനാണ് വെട്ടേറ്റത്. പ്രദേശവാസിയായ ഏലിയാസ് ആണ് മോഹനനെ വെട്ടിയത്. കുഴൽ കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്നാണ് ആക്രമണം.

കഴിഞ്ഞ​​ദിവസം വൈകിട്ടാണ് സംഭവം നടന്നത്. പിന്നാലെ ഏലിയാസ് ഒളിവിൽ പോയി. പരിക്കേറ്റ മോഹനനെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT