ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി വേട്ട. 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി. നാല് പ്രതികളെ ചാവക്കാട് എക്സൈസ് സംഘം പിടികൂടി. ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ, എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
പ്രതികൾ സഞ്ചരിച്ച കാറിനുള്ളിലെ സ്പീക്കറുകളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കൾ എക്സൈസ് സംഘം കണ്ടെത്തിയത്.