NEWSROOM

പൊലീസുകാരനെ കാറിടിച്ച് കൊല്ലാൻ ലഹരി മാഫിയയുടെ ശ്രമം; പ്രതി പിടിയിൽ

ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

Author : ന്യൂസ് ഡെസ്ക്


പാലക്കാട് വടക്കഞ്ചേരിയിൽ ലഹരി കേസ് പ്രതിയെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.



സംഭവത്തിന് പിന്നിൽ വടക്കഞ്ചേരി സ്വദേശി പ്രതുൽ കൃഷ്ണയാണ്. പ്രതിയെ കോട്ടയത്ത് വെച്ച് പിടി കൂടി. പിടിയിലായത്. ലഹരി ഇടപാട് നടത്തി തിരികെ വരുമ്പോൾ പൊലീസ് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.



എഎസ്ഐ ഉവൈസിൻ്റെ കാലിനാണ് പരിക്കേറ്റത്. കൂടെയുള്ള പൊലീസുകാർ ചാടി മാറിയതിനാൽ മറ്റു അപകടങ്ങൾ ഉണ്ടായില്ല.

SCROLL FOR NEXT