mainomarlulurapecaselatestupdates-1717053230 
NEWSROOM

മയക്കുമരുന്ന് ചേർത്ത മദ്യം നൽകി പീഡിപ്പിച്ചു; ഒമർ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി നടി

പ്രതി നേരിട്ടും ഡ്രൈവറേയും സുഹൃത്തിനേയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും നടി

Author : ന്യൂസ് ഡെസ്ക്

സംവിധായകൻ ഒമർ ലുലുവിനെതിരെ ഗുരുതര ആരോപണവുമായി നടി. മയക്കുമരുന്ന് ചേർത്ത മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹ വാഗ്ദാനം നൽകിയും, പുതിയ സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് നടി ആരോപിച്ചു. സിനിമ ചർച്ചക്കെന്ന പേരിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി, എം.ഡി.എം.എ ചേർത്ത മദ്യം നൽകി. പ്രതി നേരിട്ടും ഡ്രൈവറേയും സുഹൃത്തിനേയും ഉപയോഗിച്ചും നിരന്തരം ഭീഷണിപ്പെടുത്തുന്നു എന്നും നടിപറഞ്ഞു. ഹൈക്കോടതിയിൽ ഒമർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ കക്ഷി ചേരാനുള്ള അപേക്ഷയിലാണ് നടി ഗുരുതര ആരോപണം ഉന്നയിച്ചത്.

updating..............

SCROLL FOR NEXT