NEWSROOM

മദ്യലഹരിയിൽ ഓടിച്ച കാർ തലകീഴായി മറിഞ്ഞു; ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവർ കസ്റ്റഡിയിൽ

അമിതവേഗതയിൽ പോയ കാർ പിന്നീട് മേലടൂരിൽ വച്ചാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ ചാലക്കുടിയിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച കാർ തലകീഴായി മറിഞ്ഞു. ചാലക്കുടി ഹൈവേ പോലീസ് ഡ്രൈവർ ആയ അനുരാജ് ഓടിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്. തൃശ്ശൂർ മാളയിൽ വച്ച് അനുരാജിന്റെ കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. അമിതവേഗതയിൽ പോയ കാർ പിന്നീട് മേലടൂരിൽ വച്ചാണ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞത്. 

കാർ അമിതവേഗതയിൽ ആയിരുന്നുവെന്ന് നാട്ടുകാർ അറിയിച്ചു. കാറിൽ നിന്ന് മദ്യകുപ്പികളും കണ്ടെത്തി. അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

SCROLL FOR NEXT