NEWSROOM

എറണാകുളത്ത് മദ്യലഹരിയിൽ മകൻ പിതാവിനെ ചവിട്ടിക്കൊന്നു; പ്രതി അറസ്റ്റില്‍

മെൽജോയുടെ പിതാവ് ജോണിയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളത്ത് മദ്യലഹരിയിൽ പിതാവിനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. ചേലാമറ്റം സ്വദേശി മെൽജോയെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മെൽജോയുടെ പിതാവ് ജോണിയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ടിബി രോ​ഗബാധിതനായിരുന്നു ജോണി. ബുധനാഴ്ച രാത്രി ഒൻപതരയോടെയാണ് പിതാവിന് അനക്കമില്ലെന്ന് പറഞ്ഞ് മെൽജൊ സഹോദരിയുടെ വീട്ടിലെത്തിയത്. സഹോദരി വീട്ടിലേക്കെത്തുകയും ജോണിയെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോണിയുടെ മരണം നെരത്തെ സംഭവിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊസ്റ്റ്‌മോർട്ടം നടത്തിയത്.

ജോണിയുടെ രണ്ട് വാരിയെല്ലുകൾക്കും ഒടിവ് സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തല്‍. സംശയം തോന്നിയ പൊലീസ് മെൽജോയെ കസ്റ്റഡിയിൽ എടുത്തിരുന്നു. പൊലീസ് ചോദ്യം ചെയ്യലിലാണ് മദ്യ ലഹരിയിൽ പിതാവിനെ ചവിട്ടിയതായി മെൽജോ കുറ്റസമ്മതം നടത്തിയത്.

SCROLL FOR NEXT