ദുബായില്‍ ഇനി എയര്‍ ടാക്‌സിയും. എയര്‍ ടാക്‌സിയുടെ ആദ്യ സ്റ്റേഷന്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA) അറിയിച്ചു. അടുത്ത വര്‍ഷം പദ്ധതിയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒന്നാംഘട്ടത്തില്‍ നാല് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി.
2026 ആദ്യ പാദത്തിലായിരിക്കും പദ്ധതി ആരംഭിക്കുക. ദുബായില്‍ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ചായിരിക്കും സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുക. ആധുനികവും ഫലപ്രദവുമായ ഗതാഗതമാണ് എയര്‍ ടാക്‌സിയുടെ ലക്ഷ്യമെന്ന് ടാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി പറഞ്ഞു. എയര്‍പോര്‍ട്ടുകളും ഹോട്ടലുകളും ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി.
ദുബായ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട്, ഡൗണ്‍ടൗണ്‍, ദുബായ് മറീന, പാം ജുമൈറ എന്നിവ ഉള്‍പ്പെടുന്നതായിരിക്കും ആദ്യഘട്ടം. സ്‌കൈപോര്‍ട്ടുമായി സഹകരിച്ച് രൂപകല്‍പന ചെയ്ത് വികസിപ്പിക്കും. ടേക്ക് ഓഫ്, ലാന്‍ഡിങ് ഏരിയകള്‍, ഇലക്ട്രിക് ചാര്‍ജിങ് സൗകര്യങ്ങള്‍, പ്രത്യേക പാസഞ്ചര്‍ ഏരിയ, സുരക്ഷാ നടപടിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടും.