യുഡിഎഫ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഡിവൈഎഫ്ഐ. കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും കുഴൽനാടൻ നിയമസഭയിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ രംഗത്തെത്തിയത്. മാത്യു കുഴല്‍നാടന്‍ ചരിത്രമറിയാത്ത വിഡ്ഢിയാണെന്നും വായിൽ തോന്നുന്ന വാക്കുകൾ ഉപയോഗിച്ച് കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും അവഹേളിച്ചെന്നുമാണ് ഡിവൈഎഫ്ഐയുടെ വിമര്‍ശനം.
കുഴൽനാടന് യുവജന പ്രസ്ഥാനത്തിൻ്റെ സമരശേഷിയും കരുത്തും എന്താണെന്ന ബോധ്യം ഉണ്ടായിരിക്കുന്നതാണ് നല്ലത്. മാപ്പര്‍ഹിക്കാത്ത തെറ്റാണ് കുഴൽനാടൻ ചെയ്തത്. ഇന്ത്യയിലെ യുവജന പോരാട്ടങ്ങളിലെ ഉജ്ജ്വലമായ ചരിത്രമാണ് കൂത്തുപറമ്പ് സമരം.ലോകമുള്ള കാലത്തോളം പ്രസക്തം. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
കൂത്തുപറമ്പ് രക്തസാക്ഷികളെയും സമരപോരാളി പുഷ്‌പനെയും നിയമസഭയിൽ അധിക്ഷേപിച്ച മാത്യു കുഴൽനാടൻ ചരിത്രമറിയാത്ത വിഡ്ഢിയാണ്. രക്തസാക്ഷികളെ അപമാനിച്ച കുഴൽനാടൻ മാപ്പർഹിക്കാത്ത തെറ്റാണ് ചെയ്തിരിക്കുന്നത്. 1994 ലെ യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണ- കച്ചവട നയത്തിനെതിരെയും അഴിമതിക്കെതിരെയുമാണ് DYFI പ്രക്ഷോഭം നയിച്ചത്. എം.വി.രാഘവനും കെ. കരുണാകരനും നേതൃത്വം നൽകിയ സൊസൈറ്റിക്ക് മെഡിക്കൽ കോളേജിന്റെ മറവിൽ സർക്കാർ ഭൂമി നിയമവിരുദ്ധമായി പതിച്ചു നൽകി നടത്തിയ അഴിമതിക്കെതിരെ നടന്ന ഉജ്ജ്വലമായ പ്രതിഷേധം കൂടി ആയിരുന്നു കൂത്തുപറമ്പിൽ നടന്നത്. യാതൊരു പ്രകോപനവും ഇല്ലാതെ സമാധാനപരമായി പ്രതിഷേധിച്ച യുവജന പോരാളികളെ അന്നത്തെ യുഡിഎഫ് സർക്കാർ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്ത്യയിലെ യുവജന പോരാട്ടങ്ങളിലെ ഉജ്ജ്വലമായ ചരിത്രമാണ് കൂത്തുപറമ്പ് സമരം.ലോകമുള്ള കാലത്തോളം പ്രസക്തവുമാണ്.
ആഗോളവത്കരണ നയങ്ങൾക്കെതിരെ ലോകത്ത് ഉയർന്ന് വന്ന സമരങ്ങളിൽ ചോര കൊണ്ട് അടയാളപ്പെടുത്തിയ ആദ്യ സമരം എന്ന സാർവ്വദേശീയ പ്രാധാന്യം കൂടി കൂത്തുപറമ്പ് സമരത്തിനുണ്ട്. ആ ധീര സമരത്തെയും സമര പോരാളികളെയും വായിൽ തോന്നുന്ന വാക്കുകൾ ഉപയോഗിച്ച് അവഹേളിക്കുന്ന കുഴൽനാടന് യുവജന പ്രസ്ഥാനത്തിൻ്റെ സമരശേഷിയും കരുത്തും എന്താണെന്ന ബോധ്യം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ചരിത്രബോധമില്ലാത്തവരെയും വാർത്തകളിൽ നിറയാൻ വേണ്ടി മാത്രം ദുർഗന്ധമുള്ള വാക്കുകൾ പുലമ്പുന്നവരെയും പ്രതിരോധിക്കാൻ ജനാധിപത്യ സമൂഹം മുന്നോട്ട് വരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അഭ്യർത്ഥിച്ചു.
കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ പരാമർശിച്ച് കഴിഞ്ഞ ദിവസം മാത്യു കുഴല്‍നാടന്‍ കവിത ചൊല്ലിയിരുന്നു. കൂത്തുപറമ്പ് സമരം എന്തിനുവേണ്ടിയായിരുന്നെന്ന് എംഎൽഎ ചോദിച്ചു. കൂത്തുപറമ്പ് രക്തസാക്ഷിത്വം സിപിഎം ആഘോഷിച്ചെന്നും സ്വാശ്രയ കോളേജിന് എതിരെ സമരം നടത്തിയിട്ട് പിണറായി വിജയൻ സ്വന്തം മകനെ സ്വാശ്രയ കോളേജിലേക്ക് അയച്ചെന്നും കുഴല്‍നാടന്‍ വിമര്‍ശിച്ചിരുന്നു.
കുഴൽനാടൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.