NEWSROOM

വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാന്‍ റെയിൽവേ; തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ

തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

വിരമിച്ച ഉദ്യോഗസ്ഥരെ കരാർ അടിസ്ഥാനത്തിൽ പുനർനിയമിക്കാനുള്ള റെയിൽവേയുടെ തീരുമാനം യുവജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ഡിവൈഎഫ്ഐ. ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പരീക്ഷാ ഫീസും വാങ്ങി പരീക്ഷ പോലും നടത്താതെ റെയിൽവേ യുവജനങ്ങളെ വഞ്ചിക്കുന്നുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. റെയിൽവേ ബോർഡ് തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കും. തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.


അതേസമയം, വിരമിച്ചവർക്ക് കൂട്ടത്തോടെ പുനർ നിയമനം നൽകാൻ റെയിൽവേ നടപടി തുടങ്ങി. വിരമിച്ച് ജീവനക്കാർ കൂട്ടത്തോടെ തിരിച്ചെത്തുന്നത് പുതിയ നിയമനങ്ങളെ കാര്യമായി ബാധിക്കും. കൂടാതെ, വിവിധ റെയില്‍വേ സോണുകളില്‍ ഒഴിവുള്ള തസ്തികകളിലൊന്നും അടുത്തിടെയായി കാര്യമായ നിയമനങ്ങള്‍ നടന്നിട്ടില്ല. ഇത് കാര്യമായി പ്രവർത്തനങ്ങളെ ബാധിച്ച് തുടങ്ങി. ഈ പ്രതിസന്ധി മറികടക്കാൻ സുരക്ഷയെ ബാധിക്കുന്ന വിഭാഗങ്ങളിൽ ഒഴികെ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നുണ്ട്. വിദ്യാസമ്പന്നരും തൊഴില്‍രഹിതരുമായ ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി അലയുമ്പോഴാണ് ഇത്തരത്തിൽ നിയമനം നടത്തുന്നത്.

SCROLL FOR NEXT