എം.കെ. മുനീറിൻ്റെ അറിവോടെയാണ് സ്വർണ്ണക്കടത്ത് നടക്കുന്നത് എന്ന് ഡിവൈഎഫ്ഐ. സ്വർണ്ണക്കടത്തുകാർക്ക് വേണ്ടി ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് താമസിപ്പിക്കാൻ എം.കെ മുനീർ ഷെൽട്ടർ ഒരുക്കിയെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.
എം.കെ. മുനീര്‍ ചെയര്‍മാനായ അമാനാ എംപ്രേസിലെ ഗവേണിങ് ബോഡി അംഗങ്ങളായ അബുലൈസ്, റഫീഖ് അമാന, ഇക്ബാൽ അമാന, ഒ.കെ. സലാം എന്നിവർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന കുറ്റവാളികളാണെന്ന് ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുനീറിൻ്റെ അറിവോടെയാണ് സ്വർണ്ണക്കടത്ത് നടക്കുന്നത് എന്നതിന് ഇതിൽപരം എന്ത് തെളിവ് വേണമെന്നും ഡിവൈഎഫ്ഐ ചോദിച്ചു. മുനീറിനെതിരെ കൊടുവള്ളിയിൽ ഡിവൈഎഫ്ഐ ജനകീയ പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന കമ്മിറ്റി സെക്രട്ടറി വി.കെ സനോജ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.