കൊയിലാണ്ടി കോളേജിലെ ഡിവൈഎഫ്ഐ കൊലവിളിയിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി എംഎസ്എഫ്. എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുച്ചുകുന്ന് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടയിലായിരുന്നു യുഡിഎസ്എഫ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യം മുഴക്കിയത്. അരിയിൽ ഷുക്കൂറിനെ ഓർമ്മയില്ലേയെന്നും, അതേ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി. പൊലീസ് നോക്കി നിൽക്കേയായിരുന്നു ഡിവൈഎഫ്ഐ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.