പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും ഭൂചലനം. പാകിസ്താനിൽ റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഫ്ഘാനിസ്ഥാനിൽ 4.7 തീവ്രതയുള്ള ചലനമാണ് ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്താനിലെ ബലോച്, കറാച്ചി മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.