തുര്‍ക്കിയിലെ കുളുവിനടുത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. കുളുവിന് 14 കിലോമീറ്റര്‍ വടക്ക്-കിഴക്കാണ് പ്രകമ്പനം ഉണ്ടായത്. തലസ്ഥാനമായ അങ്കാറയിലും ഭൂചലനം അനുഭവപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ ആളപായമോ പരിക്കുകളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്‍ പിന്തുണയുള്ള ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ചയും തുര്‍ക്കിയില്‍ 6.1 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. ഫ്രൈ, ഗ്രീസ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെയാണ് അടുത്ത ദിവസം വീണ്ടും തുര്‍ക്കിയില്‍ പ്രകടമ്പനം ഉണ്ടായിരിക്കുന്നത്.