തുർക്കിയിൽ ഭൂചലനം. തലസ്ഥാനമായ ഇസ്താംബൂളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ തുടർച്ചയായ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായാണ് തുർക്കിയിലെ ദുരന്തനിവാരണ ഏജൻസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്താംബൂളിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സിലിവ്രി എന്ന പ്രദേശമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. എന്നാൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചുട്ടുണ്ട്.