NEWSROOM

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ. ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

അഴിമതി നിരോധന നിയമപ്രകാരം ആദ്യം വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇഡിയും അന്വേഷണം നടത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്


അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ. ബാബു എംഎല്‍എയ്ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. 25.82 ലക്ഷം രൂപയുടെ സ്വത്ത് ഇഡി നേരത്തെ കണ്ടുക്കെട്ടിയിരുന്നു.

2007 ജൂലൈ ഒന്ന് മുതല്‍ 2016 ജനുവരി 25 വരെയുള്ള കാലഘട്ടത്തില്‍ കെ. ബാബു വരുമാനത്തില്‍ കവിഞ്ഞ് 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിനെ തുടര്‍ന്നാണ് ഇ.ഡിയും നിയമനടപടി തുടങ്ങിയത്.

2011 മുതല്‍ 2016 വരെ യുഡിഎഫ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു കെ. ബാബു. അഴിമതി നിരോധന നിയമപ്രകാരം ആദ്യം വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് പിന്നാലെ ഇഡിയും അന്വേഷണം നടത്തുകയായിരുന്നു.

നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇഡിയുടെ ആരോപണം. 2020 ജനുവരി 22 നാണ് ഇഡി മുന്‍ മന്ത്രി ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.

SCROLL FOR NEXT