NEWSROOM

കരുവന്നൂർ കേസിൽ ഇഡിക്ക് തിരിച്ചടി; കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി

പിഎംഎൽഎ നിയമത്തിൽ ഇത് പറയുന്നില്ലെന്നും,നിയമത്തിലില്ലാത്തതാണ് ഇത്തരം നടപടിയെന്നും ഹൈക്കോടതി വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിക്ക് തിരിച്ചടി. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഹൈക്കോടതി നിർദേശം. പിഎംഎൽഎ നിയമത്തിൽ ഇത് പറയുന്നില്ലെന്നും, നിയമത്തിലില്ലാത്തതാണ് ഇത്തരം നടപടിയെന്നും ഹൈക്കോടതി വ്യക്തമാക്കി. ആയതിനാൽ കേസുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടു കെട്ടരുതെന്നും കോടതിയുടെ നിർദേശിച്ചു.

2014 ലാണ് കേസിനാസ്‌പദമായ സംഭവം. കേസിനു മുമ്പുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാരൻ കോടതിയെ സമീപിച്ചിരുന്നു. തൃശൂർ സ്വദേശികളായ ദമ്പതികളുടെ ഹർജിയിലാണ് ഇഡിയുടെ നടപടി റദ്ദാക്കി കൊണ്ട് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവ് പുറപ്പെടുവിച്ചത്.



കരുവന്നൂർ ബാങ്കിൽ നിന്നും ഹർജിക്കാരനും ബിസിനസ് പങ്കാളിയും ചേർന്ന് 3.49 കോടിയുടെ അനധികൃത വായ്പ തരപ്പെടുത്തിയെന്നതായിരുന്നു കേസ്. ഹർജിക്കാരൻ്റെ 1987, 1997, 1999, വർഷങ്ങളിൽ ഇവർ നേടിയ സമ്പാദ്യങ്ങളും ഇഡി കണ്ടുകെട്ടി. ഇത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

SCROLL FOR NEXT