NEWSROOM

എടവനക്കാട് വീട് കയറി ആക്രമണം; അമ്മയ്ക്കും മകൾക്കും മർദ്ദനമേറ്റു

കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇരുവരെയും ആക്രമിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി എടവനക്കാട് വീട് കയറി ആക്രമണം. എട്ടംഗ സംഘമാണ് വീടു കയറി ആക്രമിച്ചത്. അക്രമത്തിൽ അമ്മയ്ക്കും മകൾക്കും മർദ്ദനമേറ്റു. എടവനക്കാട് സ്വദേശികളായ ലത മകൾ ആദിത്യ എന്നിവർക്കാണ് മർദ്ദനമേറ്റത്. കുടുംബ പ്രശ്നത്തെ തുടർന്നാണ് ഇരുവരെയും ആക്രമിച്ചത്.


ഗുരുതരമായി പരുക്കേറ്റ ലതയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT