NEWSROOM

മധ്യപ്രദേശിൽ മതപരമായ ചടങ്ങിനിടെ ക്ഷേത്ര മതിൽ തകർന്നു; ഒൻപത് പേർക്ക് ദാരുണാന്ത്യം

ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് സംഭവം

Author : ന്യൂസ് ഡെസ്ക്

മധ്യപ്രദേശിലെ സാഗർ ജില്ലയിൽ മതപരമായ ചടങ്ങിനിടെ ക്ഷേത്ര മതിൽ തകർന്നുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. ഭിത്തി തകർന്നതിനെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തു.


SCROLL FOR NEXT