NEWSROOM

പഞ്ചാബില്‍ ഓടിക്കൊണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് വീണ് 8 പേര്‍ മരിച്ചു

രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പാലത്തിന് കൈവരിയുണ്ടായിരുന്നില്ല

Author : ന്യൂസ് ഡെസ്ക്


പഞ്ചാബില്‍ ഓടിക്കണ്ടിരുന്ന ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയിലേക്കെത്തിച്ചു.

മഴയെ തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ബസ് ഓടയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പാലത്തിന് കൈവരിയുണ്ടായിരുന്നില്ല. ബസില്‍ ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

SCROLL FOR NEXT