NEWSROOM

പുഷ്പക് എക്‌സ്പ്രസിൽ പുക കണ്ട് ഭയന്ന് പുറത്തേക്ക് ചാടി; മഹാരാഷ്ട്രയിൽ ട്രെയിനിടിച്ച് മരിച്ചവരുടെ എണ്ണം 11 ആയി

ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ചാണ് അപകടം

Author : ന്യൂസ് ഡെസ്ക്


മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ ട്രെയിനിടിച്ച് 11 പേർ മരിച്ചു. പരണ്ട റെയിൽവേ സ്‌റ്റേഷനു സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു എക്‌സ്പ്രസ് ഇടിച്ചാണ് അപകടം. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ആണ് മരിച്ചത്. നിർത്തിയിട്ട പുഷ്പക് എക്‌സ്പ്രസിൻ്റെ ചക്രങ്ങളിൽ നിന്ന് പുക ഉയർന്നിരുന്നു.

ഇത് തീപിടിത്തത്തിന് കാരണമാകുമെന്ന് ഭയന്ന് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ട്രാക്കിലേക്ക് ചാടിയ യാത്രക്കാരെ എതിർദിശയിൽ നിന്ന് വന്ന ബെംഗളൂരു എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.

SCROLL FOR NEXT