കോഴിക്കോട് പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂരമർദനം. മറ്റൊരു സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുന്ന വിഥ്യാർഥിയെ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. മർദനത്തിൽ കുട്ടിയുടെ ചെവിയ്ക്ക് ഗുരുതര പരിക്കുപ്പറ്റിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് ആക്രമണമുണ്ടായത്. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ നേരത്തെയും പ്രശ്നമുണ്ടായിരുന്നു. മർദനം നടന്ന് 13 ദിവസത്തിന് ശേഷമാണ് പയ്യോളി പൊലീസ് പോലീസ് കേസ് എടുത്തത്.