NEWSROOM

ഇളങ്ങുളം ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ ബാങ്ക് മുൻ സെക്രട്ടറി അറസ്റ്റിൽ

1998ലെ കേസിലെ പ്രതിയെ ആണ് പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്

ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സഹകരണ ബാങ്ക് സെക്രട്ടറി അറസ്റ്റിൽ. കോട്ടയം ഇളങ്ങുളം സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഗോപിനാഥൻ നായർ ആണ് പിടിയിൽ ആയത്. 1998ലെ കേസിലെ പ്രതിയെ ആണ് പിടികൂടിയത്. അന്ന് 12 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പ്രതി വിദേശത്ത് ഒളിവിൽ ആയിരുന്നു.

നാട്ടിലെത്തി തിരികെ മടങ്ങാൻ ശ്രമിക്കുമ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ 2018ലും 2020ലും കേസുകൾ നിലവിലുണ്ട്.

SCROLL FOR NEXT