NEWSROOM

ട്രെയിൻ യാത്രക്കിടെ വൃദ്ധ ദമ്പതികളെ ബോധം കെടുത്തി കവർച്ച; കുടിവെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയെന്ന് സംശയം

ബെർത്തിന് അരികിൽ ദമ്പതികൾ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയതായാണ് സംശയം

Author : ന്യൂസ് ഡെസ്ക്

ട്രെയിൻ യാത്രികരായ വൃദ്ധ ദമ്പതികളെ ബോധം കെടുത്തി കവർച്ച. വെള്ളിയാഴ്ച രാത്രി കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലാണ് സംഭവം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശികളായ പി. ഡി. രാജു, ഭാര്യ മറിയാമ്മ എന്നിവരാണ് മോഷണത്തിന് ഇരയായത്. മോഷ്ടാവ് സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെ എല്ലാം കവർന്നതായി ദമ്പതികൾ പൊലീസിൽ പരാതി നൽകി.

തമിഴ്‌നാട് ഹൊസൂറിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇവർ തിരിച്ചു ഹൊസൂരുലേക്ക് പോകുമ്പോഴാണ് മോഷണം നടക്കുന്നത്. ബെർത്തിന് അരികിൽ ദമ്പതികൾ വെച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയതായാണ് സംശയം.

ALSO READ: പാലക്കാട് അതിഥി തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് പേർക്ക് വെട്ടേറ്റു

ഈ വെള്ളം കുടിച്ച ശേഷം ബോധരഹിതരായെന്ന് ദമ്പതികൾ പറയുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവർ കാട്പാടി റെയിൽവെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

SCROLL FOR NEXT