NEWSROOM

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി; അജിത് പവാര്‍ പക്ഷത്ത് നിന്ന് നാല് നേതാക്കള്‍ രാജിവെച്ചു

അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ, അജിത് പവാർ വിഭാഗത്തിൽ നിന്ന് നാല് പ്രധാന നേതാക്കൾ രാജിവെച്ചു.  മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാദിൽ നിന്നുള്ള നേതാക്കളാണ് രാജിവെച്ചത്. എൻസിപിയുടെ പിംപ്രി-ചിഞ്ച്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗവ്ഹാൻ, പിംപ്രി ചിഞ്ച്‌വാഡ് സ്റ്റുഡൻ്റ്‌സ് വിംഗ് മേധാവി യാഷ് സാനെ, മുൻ കോർപ്പറേറ്റർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് രാജി വെച്ചത്.

രാജിവെച്ചവർ ഈ ആഴ്ച്ച തന്നെ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ചേരും എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. അജിത് പവാർ പക്ഷത്തുള്ള ചില നേതാക്കൾ ശരദ് പവാർ പക്ഷത്തേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് രാജി.

അതേസമയം പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും എന്നാൽ പാർട്ടിയുടെ പ്രതിച്ഛായയെ തകർക്കാതിരിക്കാൻ സഹായിക്കുന്ന നേതാക്കള സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നു.

SCROLL FOR NEXT