ഡൽഹി സംസ്ഥാനമായിരുന്ന രണ്ട് ഘട്ടമുണ്ട്. ഇതിനിടയിലുള്ള ദീർഘകാലം അത് മെട്രോപോളിറ്റൻ കൗൺസിൽ ആയിരുന്നു. അവിടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ചെയർമാൻ എൽ കെ അദ്വാനിയും.1977 ൽ ഡൽഹിയിലെ ജനങ്ങൾ വരി നിന്നത് എല്ലാ സീറ്റിലും ജനതാ പാർട്ടിയെ ജയിപ്പിക്കാനിയിരുന്നു.
ഡൽഹി മെട്രോപോളിറ്റൻ കൗൺസിലിൽ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ മാത്രമല്ല കോൺഗ്രസ് പുറത്തായത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ജയിച്ചത് ജനസംഘമാണ്. 1967 ൽ ആയിരുന്നു അത്. ചെയർമാൻ ആയത് പിന്നീട് രാജ്യത്തിൻ്റെ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയും. 1956 നവംബർ 1 വരെ സംസ്ഥാനമായിരുന്ന സൽഹി ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. പിന്നെ 10 വർഷം മുനിസിപ്പൽ കോർപ്പറേഷൻ മാത്രം.
1966 ലാണ് 61 അംഗ മെട്രോപോളിറ്റൻ കൗൺസിൽ ആയത്. 56 പേർ തെരഞ്ഞെടുപ്പിലൂടെ . അഞ്ച് പേർ നാമനിർദേശം വഴി. ശേഷം നടന്ന തെരഞ്ഞെടുപ്പാണ് അദ്വാനിയെ അധികാരത്തിൽ എത്തിച്ചത്. 1977 ൽ ജനതാപാർട്ടി ഭരണം. 1983 മുതൽ 7 വർഷം കോൺഗ്രസ്. ഒടുവിൽ 1990 ൽ കൗൺസിൽ തന്നെ ഇല്ലാതായി. പിന്നെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത് 1993 ൽ ആണ്. അപ്പോഴും ജയിച്ചത് ബി ജെ പി തന്നെയാണ്.