NEWSROOM

ഹരിയാനയിൽ ഇന്ന് തെരഞ്ഞെടുപ്പ്; രണ്ട് കോടിയിലേറെ ജനങ്ങൾ പോളിങ് ബൂത്തിലേക്ക്

101 സ്ത്രീകളടക്കം 1031 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിൽ ഏറെ വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്. 90 മണ്ഡലങ്ങളിലായി 20000 പോളിങ്ങ് ബൂത്തുകളാണ് ഹരിയാനയിൽ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ വോട്ടർമാർ ഇന്ന് പോളിങ്ങ് ബൂത്തിലേക്കെത്തും. 101 സ്ത്രീകളടക്കം 1031 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി നയാബ് സിങ്, മന്ത്രി അനിൽ വിജ്, വിനേഷ് ഫോഗട്ട്, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ എന്നിവരാണ് ഇത്തവണ ജനവിധി തേടുന്ന പ്രമുഖർ.

രാവിലെ ഏഴ് മണിയോടെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ് പ്രകാരം, പോളിങ്ങ് അവസാനിക്കുന്നതു വരെ ഹരിയാനയിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടരുതെന്ന് അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ എട്ടിനായിരിക്കും ജമ്മു കശ്മീരിനോടൊപ്പം ഹരിയാനയിലും വോട്ടെണ്ണൽ നടക്കുക.

SCROLL FOR NEXT