NEWSROOM

ഇടുക്കി കാന്തല്ലൂരിൽ സ്വകാര്യമേഖലയിൽ കാട്ടാന ചരിഞ്ഞു; ഉടമയ്ക്കെതിരെ കേസെടുക്കുമെന്ന് വനം വകുപ്പ്

കാട്ടാന വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു

Author : ന്യൂസ് ഡെസ്ക്


ഇടുക്കി കാന്തല്ലൂരിൽ കാട്ടാന ചരിഞ്ഞ നിലയിൽ. ഇന്നലെ വൈകീട്ടാണ് കാട്ടാനയെ സ്വകാര്യഭൂമിയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്ത് വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്. കാട്ടാന വൈദ്യുതാഘാതമേറ്റാണ് ചരിഞ്ഞതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കാട്ടാന ചരിഞ്ഞതോടെ സ്ഥലം ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. സ്ഥലം ഉടമ ഒളിവിൽ പോയതാണ് വിവരം. 

കഴിഞ്ഞയാഴ്ച വയനാട്ടിലും സമാനസംഭവം നടന്നിരുന്നു. വയനാട് പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ദാസനക്കര വിക്കലം ഭാഗത്ത് രാജേഷ് താമരക്കുളം എന്നയാളുടെ കൃഷിയിടത്തിൽ നിന്നാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. തെങ്ങ് മുറിക്കവെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറിഞ്ഞ് വൈദ്യുതാഘാതം ഏറ്റായിരുന്നു ആന ചരിഞ്ഞത്.

SCROLL FOR NEXT