NEWSROOM

ഇനി വിശ്രമമാകാം; പുതുപ്പള്ളി സാധുവിനെ തിരികെ നാട്ടിൽ എത്തിച്ചു

നിലവിൽ പുതുപ്പള്ളിയിലെ ആലയത്തിൽ വിശ്രമത്തിൽ ആണ് ആന

Author : ന്യൂസ് ഡെസ്ക്

ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് കാട് കയറിയ പുതുപ്പള്ളി സാധുവിനെ തിരികെ നാട്ടിൽ എത്തിച്ചു. നിലവിൽ പുതുപ്പള്ളിയിലെ ആലയത്തിൽ വിശ്രമത്തിൽ ആണ് ആന. ആനയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പാപ്പാൻ അറിയിച്ചു. കൂടെയുണ്ടായിരുന്ന ആന അക്രമിച്ചതിനെ തുടർന്നാണ് ആന പരിഭ്രാന്തനായി കാട് കയറിയതെന്നും പാപ്പാൻ പറഞ്ഞു.


സാധു അടക്കമുള്ള അഞ്ച് ആനകളെ വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനാണ് ഭൂതത്താൻകെട്ടിൽ എത്തിച്ചത്. സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെ പുതുപ്പള്ളി സാധുവിനെ, തടത്താവിള മണികണ്ഠന്‍ എന്ന ആന ആക്രമിക്കുകയായിരുന്നു. തുടർന്ന്, സാധു കാട്ടിലേക്ക് ഓടി കയറുകയായിരുന്നു. പിന്നീട് പിണ്ടം തിരിച്ചറിഞ്ഞ് നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്.


SCROLL FOR NEXT