NEWSROOM

എമ്പുരാൻ റീ സെൻസറിങ്ങിന് ? സെൻസർ ബോർഡിൽ പുനരാലോചന

ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിൽ പുനരാലോചന നടക്കുന്നതായാണ് സൂചന. നീക്കം എമ്പുരാനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ.

Author : ന്യൂസ് ഡെസ്ക്

വിവാദങ്ങൾക്കിടെ മലയാള ചിത്രം എമ്പുരാൻ റീ സെൻസറിങ് ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡിൽ പുനരാലോചന നടക്കുന്നതായാണ് സൂചന. നീക്കം എമ്പുരാനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ.

സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്ന് ബിജെപി കേരള കോര്‍ കമ്മിറ്റിയിലും വിമര്‍ശനമുയര്‍ന്നിരുന്നു. ബിജെപിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജിഎം മഹേഷ് അടക്കം നാല് പേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടാകുമെന്ന സൂചനയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കമ്മിറ്റിയില്‍ പങ്കുവച്ചിരുന്നു.

അതേ സമയം ബിജെപി നേതാക്കൾ വ്യത്യസ്ത പ്രതികരണങ്ങളാണ് നടത്തിയത്. മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രൻ സിനിമയെ സംബന്ധിച്ച് ബിജെപിയിൽ ഒരു തരത്തിലുള്ള ആശയകുഴപ്പവുമില്ലെന്നാണ് പ്രതികരിച്ചത്. ഒരു ആഖ്യാനം മുന്നോട്ട് വയ്ക്കാൻ സിനിമയ്ക്ക് ആവിഷ്കര സ്വാതന്ത്ര്യം ഉള്ളതുപോലെ വിലയിരുത്താൻ പ്രേഷകർക്കും ഉണ്ട് സെൻസറിങ്ങിനെ സംബന്ധിച്ചു സംസ്ഥാന നേതൃത്വം മറുപടി പറഞ്ഞിട്ടുണ്ട്. ബിജെപി ക്ക് ഒറ്റ ശബ്ദമേ ഉള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.



പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഒരു നിലപാടെടുത്തിട്ടുണ്ട് അതിൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടതില്ലെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. എം.ടി. രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും അത് ബിജെപി സംസ്ഥാന പ്രസിഡന്റ് പിന്തുണച്ചുവെന്നും കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.എല്ലാ വീടുകളിലും ബിജെപി ചർച്ചയാകുംമഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ മോഹൻലാൽ വില്ലനായാണ് വന്നത് അതിനുശേഷം ആണ് താരമായതെന്നും ജോർജ് കുര്യൻ പറഞ്ഞു.


അതിനിടെ സിനിമയിലൂടെ ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും, പൃഥ്വിരാജിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ആരോപണങ്ങൾ ഉയർന്നു. നടൻ്റെ വിദേശ ബന്ധങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന സെക്രട്ടറി കെ ഗണേഷ് രംഗത്തെത്തിയിരുന്നു. ആടുജീവിതം, ജനഗണമന, എമ്പുരാൻ ചിത്രങ്ങൾ പരാമർശിച്ചാണ് കെ ഗണേഷിൻ്റെ പോസ്റ്റ്.

ആര്‍എസ്എസ് മുഖവാരികയായ ഓര്‍ഗനൈസറും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ്റേത്  ഹിന്ദു വിരുദ്ധ രാഷ്ട്രീയ അജണ്ടയാണെന്നും, ഇത്തരമൊരു ചിത്രം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോഹന്‍ലാല്‍ ആരാധകരെ വഞ്ചിക്കുകയാണെന്നുമായിരുന്നു ഓര്‍ഗനൈസറിലെ വിമര്‍ശനങ്ങള്‍.

SCROLL FOR NEXT